വാഹന വില്‍പ്പന; ഉടമസ്ഥാവകാശം മാറാനും കൈമാറാനും ആധാര്‍ നിര്‍ബന്ധം
വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനായി ഓണ്‍ലൈന്‍ അപേക്ഷിക്കായി ആധാര്‍ നമ്പര്‍ നല്ക്കുന്നവര് പഴയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ആര്‍സി ഓഫീസില്‍ ഹാജരാക്കേണ്ട. ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ചാണ് ഉടമസ്ഥാവകാശം കൈമാറുക.
ഓണ്‍ലൈന്‍ സേവനം 24 മുതല്‍ ലഭ്യമാകും. ഉടമ അറിയാതെ ഉടമസ്ഥാവകാശം കൈമാറുന്നത് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. വാഹനം വാങ്ങുന്നയാള്‍ക്കു തപാല്‍ വഴി പുതിയ ആര്‍സി ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയിലൂടെ വിവരങ്ങള്‍ സമര്‍പ്പിച്ച ഉടമയ്ക്കു ഒറ്റത്തവണ പാസ്വേഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ ലഭിക്കു. ആധാര്‍ വിവരങ്ങള്‍ നല്‍ക്കാത്തവര്‍ ഓണ്ലൈനിന് അപേക്ഷ നല്കിയ ശേഷം അതിന്റെ അസ്സല് പകര്‍പ്പും ആര്‍സിയുമായി മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ എത്തണം.
ആര്‍സിയിലെ മേല്‍വിലാസം മാറ്റം, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എനഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നല്കിയാല് മതി. പെര്‍മിറ്റ് പുതുക്കാനും ഓണ്‍ലൈന്‍ അപേക്ഷ മതി.