ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നു, മൂന്നുകുട്ടികൾ മരിച്ചു
ചെന്നൈ: തിരുനെല്‍വേലിയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തിൽ മൂന്നുകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് അപകടമുണ്ടായത്.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ പൊടുന്നനെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേൽ വീഴുകയായിരന്നു. രണ്ടുപേരും തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്കൂളിന്റെ വസ്തുവകകൾ നശിപ്പിക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുകയാണ്. ജില്ലാ കളക്ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.കെട്ടിടം നേരത്തേ അപകടാവസ്ഥയിലായിരുന്നു എന്നാണ് രക്ഷിതാക്കളിൽ ചിലർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും സ്കൂൾ അധികൃതർ കാര്യമാക്കിയില്ലെന്നും അവർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.