കോഴിക്കോട് യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: തിക്കോടിയിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിക്കാണ് പൊള്ളലേറ്റത്. ഇരുവരെയും കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോലിക്കായി എത്തിയ യുവതിക്ക് നേരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ചാണ് ആക്രമണം ഉണ്ടായത്. രാവിലെ 9.50ന് ആയിരുന്നു സംഭവം. യുവതിയുടെ പരിചയക്കാരനായിരുന്നു യുവാവ് എന്നാണ് വിവരം.