മുംബൈ: മുംബൈയില്‍ ഫ്ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് ഇരുമ്ബ് സ്റ്റാന്‍ഡ് തലയില്‍ വീണ് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. ബദിയടുക്ക മിഞ്ചിനടുക്കയിലെ ചൈതന്യ കൃഷ്ണ(23)യാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു. സ്വകാര്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസറായി ജോലിചെയ്തുവരികയായിരുന്നു യുവാവ്.