ഖാദി മേഖലയിൽ കൂടുതൽ വ്യവസായ സംരംഭകൾ കടന്നുവരണം: പി ജയരാജൻ
കാഞ്ഞങ്ങാട് ഖാദിമേഖലയിലേക്ക് കുടുതൽ തൊഴിൽ സംരംഭകരെ ആകർഷി്ക്കാനായിഖാദിവ്യവസായംബാർഡുംഖാദിഗ്രാമവ്യവസായകമ്മിഷനും ജില്ലാ വ്യവസായകേന്ദ്രവും സംയുക്തമായി നടപ്പാക്കിവരുന്ന പിഎംഇജിപി പദ്ധതി ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ച് കുടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഖാദിബോർഡ് വൈ ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി മേഖലയിൽ കൂടുതൽ വ്യവസായ സംരംഭകൾ കടന്നുവരണം . കൂടുതൽ സഹായങ്ങൾ ലഭ്യമാക്കൻ വ്യവസായ വകപ്പുമന്ത്രിയുമായി ചർച്ച നടത്തി. ഇവർക്കാവശ്യമായ ബാങ്ക് വായ്പകൾ , സബ്ബ്സിഡികൾ, വിപണി സൗകര്യങ്ങൾ എന്നിവ ഖാദി ബോർഡ് മുഖേന നൽകും .
കാഞ്ഞങ്ങാട് നടന്ന തൊഴിൽദായക പദ്ധതി ജില്ലാതല ബോധവൽക്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്ത്രീകൾക്കും പട്ടികജാതി വർഗ വിഭാഗങ്ങളും ഈ രംഗത്തേക്ക് തൊഴിൽ സംരംഭകരായി എത്തേണ്ടതുണ്ട്. തേനും പരമ്പവാഗത കരകൗരശലവസ്തുക്കളുടെയും തൊഴിൽ സംരംഭങ്ങളുണ്ടാവണം. ഇവരുടെ ഉൽപന്നങ്ങൾക്കുള്ള വിപണി സൗകര്യം ഖാദിബോർഡ് ഒരുക്കും. പിന്നണിയിലുള്ളവർക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ് ഖാദി. ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. ഖാദി വസ്ത്രങ്ങൾ കൂടുതൽ ജനവിഭാഗങ്ങൾക്ക് സ്വീകര്യമാക്കുന്ന വിധത്തിലുള്ള വസ്ത്ര നിർമ്മാണ വൈവിധ്യവൽക്കരണവും ഓൺലൈൻ വിപണി സാധ്യതകളും പ്രാേൽസാഹിപ്പിക്കും. ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ വി സുജാത അധ്യക്ഷയായി. നഗരസഭാ കൗൺസിലയർമാരായ വി വി രമേശൻ, കുസുമംഹെഗ്ഡേ, ലീഡ് ബാ്ങ്ക് മാനേജർ എൻ കണ്ണൻ, ആർഎസ്ഇടിഐ ഡയറക്ടർ എൻ ഷിൽജി, എന്നിവർ സംസാരിച്ചു. തൊഴിൽ സംരംഭകർക്കുളള്ള ബോധവൽക്കരണ ക്ലാസുകൾ ഖാദി വ്യവസായബോർഡ് ഡയറക്ടർ കെ വി ഗീരീഷ്കുമാർ, ഫിനാൽഷ്യൽ ലിറ്ററി കൗൺസിലർ ബി ദേവദാസ് എന്നിവർ ക്ലാസെടുത്തു. പയ്യനുർ ഖാദികേന്ദ്രം ഡയറക്ടർ മാവധൻ നമ്പൂതിരി സ്വാഗതവും എം വി മനോജ് കുമാർ നന്ദിയും പറഞ്ഞു