തീരദേശങ്ങളിലെ ഉല്ലാസകേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയായുള്ള അതിക്രമങ്ങൾ തുടരുന്നു. മുന്നറിയിപ്പുമായി പോലീസ്
കാസര്‍കോട്: പൊതു ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയായുള്ള അതിക്രമങ്ങൾ തുടരുകയാണ് കാസർകോട് തീരദേശങ്ങൾ കേന്ദ്രികരിച്ചു ഉല്ലാസകേന്ദ്രങ്ങൾ വ്യാപകമായതോടെ ജനങ്ങൾ ഏറെ ആവേശത്തിലായിരുന്നു . എന്നാൽ ഉല്ലാസ കേന്ദ്രങ്ങളിൽ എത്തുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വെച്ച് നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത് . മാത്രമല്ല ഇത്തരക്കാരിൽ മഹാഭൂരിപക്ഷവും ലഹരിക്ക് അടിമകളാണ് .കഴിഞ്ഞ ദിവസം തളങ്കര പടിഞ്ഞാര്‍ പാര്‍ക്കില്‍ സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തിയ മൂന്നു പേരെയാണ് കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍ പിടികൂടിയത് . രേഖമൂലം പരാതി നൽകാത്തതിനാൽ മൂവരെയും താകീത് നൽകി വിട്ടയച്ചു .
കാസർകോട് ടൌൺ സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് പി അജിത്കുമാർ പറയുന്നത് ഇങ്ങനെ ..
കാസർകോട് ഉല്ലാസ കേന്ദ്രങ്ങൾ വന്നതോടെ സമൂഹത്തിൽ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് . കുടുംബവുമായി സമയം ചിലവഴിക്കാൻ വരുന്ന ആളുകൾക്ക് ഇത്തരം സാമൂഹ്യ വിരുദ്ധർ വലിയ ഭീഷണിയാണ് ഉയർത്തുന്നത് . എന്നാൽ ഇത്തരക്കാർക്കെതിരെ പരാതി പറയുന്നവർ രേഖമൂലം പരാതി നൽകാൻ തയാറാകുന്നില്ല . ഇത് ഇത്തരക്കാർക്ക് അവസരമായി മാറുകയാണ് . മുളയിലെ നുള്ളിയിലെങ്കിൽ ലക്ഷങ്ങൾ നൽകി സജ്ജികരിച്ച ഉല്ലാസ കേന്ദ്രങ്ങളിൽ ആളുകൾ എത്താൻ മടിക്കും .
ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ പറയുന്നത് ഇങ്ങനെ…
പരാതി പറയുന്നവർ ആവശ്യപെടുന്നത് രണ്ടേണ്ണം കൊടുത്തു താക്കിത് നൽകി വിട്ടയ്ക്കാനാണ് . ഈ മനോഭാവം മാറണം . ആധുനിക സമൂഹത്തിന് ഒട്ടും യോജിച്ച രീതിയല്ല ഇത് . സ്ത്രീകളും കുട്ടികളും സുരക്ഷിതമായി പൊതുഇടങ്ങളിൽ എത്തിച്ചേരാൻ സാധിക്കണമെങ്കിൽ ഇത്തരക്കാർക്കെതിരെ നിയമപരമായ നടപടി ഉണ്ടായെ മതിയാകു .
ചേരങ്കൈ കടപ്പുറത്തെ മുഹമ്മദ് മുസ്തഫ(21), ആലംപാടിയിലെ അബ്ദുല്‍ താഹിര്‍(24), മുഹമ്മദ് നവാസ് (22) എന്നിവരാണ് പിടിയിലായത് . പാര്‍ക്കിലെത്തുന്ന സ്ത്രീകളെയും കുട്ടികളെയും ഒരു സംഘം സ്ഥിരമായി ശല്യപ്പെടുത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു . അതെ സമയം ഉല്ലാസ കേന്ദ്രങ്ങളിൽ സി സി ടി വികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് .