ആരോഗ്യമന്ത്രിയും സര്‍ക്കാരും കാഞ്ഞങ്ങാട്ടെ
അമ്മമാരുടെയും കുട്ടികളുടെയും ക്ഷമ പരീക്ഷിക്കരുത്: എന്‍.എ
കാഞ്ഞങ്ങാട് : ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ലയായ കാസര് കോട് ് ജില്ലാ ആശുപത്രിയുടെ കീഴില്‍ പത്തു മാസം മുന്‍പ് കൊട്ടിഘോഷിച്ചു കൊണ്ട് കാഞ്ഞ ങ്ങാടിന്റെ ഹൃദയഭാഗത്തു അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ‘അമ്മയും, കുഞ്ഞും ആശുപത്രി തുറക്കാതെ ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും നാട്ടിലെ അമ്മമാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. വനിതാ ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തിട്ടും തുറക്കാത്ത അമ്മയും കുഞ്ഞും ആസ്പത്രിക്കുമുമ്പില് നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരും പ്രത്യേകിച്ചു ആരോഗ്യ മന്ത്രിയും കാസര്‍ഗോഡ് ജില്ലയോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. കാസര്‍കോട് ജില്ലതന്നെ കേരളത്തിലെയല്ല എന്നുള്ള രീതിയിലാണ് ആരോഗ്യവകുപ്പിന്റെ പെരുമാറ്റം, ഇത് അനുവദിക്കാന്‍ സാധിക്കില്ല, അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ഏര്‍പ്പെടുത്തികൊണ്ട് അമ്മയും കുഞ്ഞും ആശുപത്രി തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു.
മണ്ഡലം വനിതാലീഗ് ജനറല്‍ സെക്രട്ടറി ഷീബ ഉമ്മര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ സി എ ലത്തീഫ്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് നസീമ ടീച്ചര്‍, മണ്ഡലം ട്രഷറര്‍ ഖൈറുന്നിസ, വനിതാ ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് സുമയ്യ, അജാനൂര്‍ പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് കുഞ്ഞാമി എന്നിവര്‍ പ്രസംഗിച്ചു, പുതിയകൊട്ട മാ ന്തോപ്പ് മൈതാനി യില്‍നിന്നും പ്രകടന മായിട്ടാണ് വനിതാലീഗിന്റെ അമ്പതോളം പ്രതിനിധികള്‍ ധര്ണക്കെതിയത്. മണ്ഡലം ഭാരവാഹികളായ സക്കീന യുസഫ്, ഹാജറ ചിത്താരി,റഹ്മത്ത്, ആയിഷ ഫര്‍സാന,സഫീറ ഹുസൈന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.