യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം കിടന്നത് വീട്ടുമുറ്റത്ത്
പേരാവൂർ: കണ്ണൂർ പേരാവൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു. പേരാവൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.ഭർത്താവ് ദീപേഷ് തൊണ്ടിയിൽ ബാർബർഷോപ്പ് ജീവനക്കാരനാണ്. മകൻ ദേവാംഗ് (ഒന്നര വയസ്സ്), ആറളം പുനരധിവാസ മേഖലയിലെ നാരായണനും സുജാതയുമാണ് നിഷയുടെ മാതാപിതാക്കൾ.