വിനോദിനി നാലപ്പാടം അവാർഡ് സീനാഭാസ്കറിന്
കാഞ്ഞങ്ങാട്: പത്രപ്രവർത്തകയും, സാഹിത്യ സാംസ്കാരിക പ്രവർത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്റെ പേരിൽ തുളുനാട് മാസിക ഏർപ്പെടുത്തിയ 7-ാമത് അവാർഡ് പത്രപ്രവർത്തകയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകയുമായ സീനാഭാസ്കറിന് നൽകാൻ തീരുമാനിച്ചതായി ബസപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക പ്രവ ർത്തകൻ പരേതനായ സൈമൺ ബ്രിട്ടോവിന്റെ ജീവിത പങ്കാളിയാണ് സീനാ ഭാസ്കർ, രാഷ്ട്രീയ പ്രവർത്തകയായ സീനാ ഭാസ്കർ ദേശാഭിമാനിയിൽ പതിനഞ്ച് വർഷം പ്രവർത്തിക്കുകയും, ജെ.സി.ഐ പ്രൊഫഷണൽ എക്സലന്റ് അവാർഡ് നേടിയിട്ടുണ്ട്.
ഇ.പത്മാവതി, പൊഫ.കെ.പി.ജയരാജൻ, എൻ. ഗംഗാധരൻ, ടി.കെ. നാരായണൻ, കെ.വി. സുരേഷ്കുമാർ നീലേശ്വരം എന്നിവരാണ് അവാർഡ് നിർണ്ണയ സമിതി. ജനുവരി 9ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചാ യത്ത് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേ ളനത്തിൽ ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു അവാർഡ് സമർപ്പിക്കും.വാർത്ത സമ്മേളനത്തിൽ കുമാരൻ നാലപ്പാടൻ കെ.കെ നായർ സുരേഷ്കുമാർ നീലേശ്വരം എന്നിവർ പങ്കെടുത്തു.