ഇന്നും നാളെയും സമ്പൂര്‍ണ ബാങ്ക് പണിമുടക്ക്
ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും ( വ്യാഴം, വെള്ളി ) സമ്പൂര്‍ണ ബാങ്ക് പണിമുടക്ക് പ്രഖാപിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സ്. പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ.ഐ.ബി.ഇ.എ കേരള പ്രസിഡണ്ട് കെ.എസ് കൃഷ്ണ, എ.ഐ.ബി.ഒ.സി കേരള ജനറല്‍ സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡന്, എന്‍.സി.ബി.ഇ കേരള ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി രജത് എച്ച്.സി, എ.ഐ.ബി.ഒ.എ കേരള സെക്രട്ടറി എച്ച്.വിനോദ്കുമാര്‍, ബി.ഇ.എഫ്.ഐ കേരള ജോ: സെക്രട്ടറി എസ്.എല്‍.ദിലീപ്, ഐ.എന്‍.ബി.ഇ.എഫ് കേരള സെക്രട്ടറി സഫറുള്ള, ഐ.എന്‍.ബി.ഒ.സി കേരള ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.സി സാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.