തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമ ടീം. ഐ.എഫ്.എഫ്.കെയില്‍ ഉണ്ടയുടെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.സംവിധായകന് ഖാലിദ് റഹ്മാന്, തിരക്കഥാകൃത് ഹര്‍ഷദ് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഉണ്ടയിലെ ബിജു സാങ്കല്പിക കഥാപാത്രമല്ല. അയാള്‍ ആത്മഹത്യ ചെയ്ത കുമാര്‍ എന്ന പൊലീസുകാരനാണ് RejectCAB, BoycottNRC എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും സിനിമ അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് ലോക്സഭയില്‍ ദേശീയ പൗരത്വ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയത്. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. നേരത്തെ വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.