സി ഒ എ 13-ാമത് ജില്ല സമ്മേളനം 18 ന് കാഞ്ഞങ്ങാട്ട്.
കാഞ്ഞങ്ങാട്: കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ 13-ാമത് കാസർകോട് ജില്ല സമ്മേളനം ഡിസംബർ 18 ന് ശനിയാഴ്ച കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ബക്കാർ രാജേഷ് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . രാവിലെ 10.30 ന് ജില്ല പ്രസിഡണ്ട് എം. മനോജ് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടു കൂടി സമ്മേളനത്തിന് തുടക്കം കുറിക്കും. കോവിഡിന്റെ സാഹചര്യത്തിൽ പ്രതിനിഥി സമ്മേളനം മാത്രമായാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കുന്നത്.
സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബുബക്കർ സിദ്ദിഖ് സമ്മേളനം ഉൽഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. വി.വി. മനോജ് കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. ജില്ല സെക്രട്ടറി എം. ആർ അജയൻ ജില്ലാ റിപ്പോർട്ടും ജില്ല ട്രഷറർ സദാശിവകിണി സാമ്പത്തിക റിപ്പോർട്ടും ശ്രീനാരായണൻ ഓഡിറ്റ് റിപ്പോർട്ടും കെ.സി.സി.എൽ എം.ഡി. പി.വി സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ എം. ലോഹിതാക്ഷൻ സ്വാഗതം പറയും. സി.ഒ.എ സംസ്ഥാന സെക്രട്ടറിമാരായ കെ. സജീവ് കുമാർ, നിസാർ ടി.എ, കെ.സി.സി.എൽ ഡയറക്ടർ അനിൽ മംഗലത്ത്, കെ.സി.ബി.എൽ ഡയറക്ടർ ഷുക്കുർ കോളിക്കര, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം, സി.സി.എൻ ചെയർമാൻ കെ.പ്രദീപ് കുമാർ എം.ഡി ടി.വി മോഹനൻ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ എം ലോഹിതാക്ഷൻ ജില്ല പ്രസിഡണ്ട് എം. മനോജ് കുമാർ, ജില്ല വൈസ് പ്രസിഡണ്ട് വിനോദ് കുമാർ, സി.സി.എൻ എം.ഡി. ടി.വി മോഹനൻ എന്നിവർ സംബന്ധിച്ചു.
കേരളത്തിലെ ചിതറികിടന്ന 4000 ത്തോളം വരുന്ന ചെറുകിട സംരംഭകരായ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ സംരക്ഷണത്തിനു വേണ്ടി സ്ഥാപിച്ച സംഘടന രൂപീകൃതമായിട്ട് 26 വർഷം പിന്നിട്ടിരിക്കുയാണ്. ട്രായ് ഒടുവിൽ പുറത്തു വിട്ട കണക്ക് പ്രകാരം രാജ്യത്ത് 26 ലക്ഷം ഡിജിറ്റൽ കണക്ടിവിറ്റിയുമായി ആറാം സ്ഥനത്തും 6 ലക്ഷം ഇന്റർനെറ്റ് കണക്ടിവിറ്റിയുമായി ഒമ്പതാം സ്ഥാനത്തും കേരളത്തിൽ ഈ രംഗത്ത് ഒന്നാം സ്ഥാനത്തെത്താൻ സംഘടനയുടെ സംരംഭക കൂട്ടായ്മയായിട്ടുളള കെ.സി.സി.എല്ലിന് സാധിച്ചിട്ടുണ്ട്. പ്രതിയോഗികളായ എം.എസ്.ഒ വിന്റെ കണക്ടിവിറ്റി 12 ലക്ഷം മാത്രമാണ്. ഒരേ സമയം എം.എസ്.ഒ, ബ്രോഡ്കാസ്റ്റർ, ഐ.എസ്.പി പ്രൊവൈഡർ എന്നിങ്ങനെ ട്രിപ്പിൾ വേ സർവ്വീസ് പ്രൊവൈഡറായി മാറാനും രാജ്യത്തിന് മാതൃക സൃഷ്ടിക്കാനും ചെറുകിട കേബിൾ ടിവി ഒപ്പറേറ്റർമാർക്ക് സാധിച്ചു.
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️