ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം: യുവതി മരിച്ചു
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂര മര്‍ദത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വെളിയില്‍ അന്നമ്മ (35)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസി( സുരേഷ്-42) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യേശുദാസ് യുവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുഖത്തും മറ്റും ഗുരുതര പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നമ്മ വൈകിട്ട് മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മക്കള്‍: ക്രിസ്റ്റി, അയോണ.