ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്‍ നിയമമായാല്‍ താന്‍ മുസ്ലീമാകുമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഹര്‍ഷ് മന്ദേര്‍. സ്വയം അഭയാര്‍ഥിയായി പ്രഖ്യാപിച്ച് ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി അംഗമായിരുന്നു ഹര്‍ഷ് മന്ദേര്‍.
ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തുടങ്ങുമ്പോള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഒഴിവാക്കി സ്വയം അഭയാര്ഥിയാകും. നാടില്ലാതെ നിസ്സഹായരായി നല്ക്കുന്നവര്ക്കൊപ്പം തടവറയിലേയ്ക്ക് പോകും. ഹര്‍ഷ് മന്ദേര്‍ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ജ്ഞാനപീഠ ജേതാവ് കർണാടകയിലെ അനന്ത മൂർത്തിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.ബി.ജെ.പി അധികാരത്തിലെത്തിയാൽ പാക്കിസ്ഥാനിലേക്ക് പോകുമെന്നായിരുന്നു മൂർത്തി പറഞ്ഞത്.ഇതിനെതിരെ സംഘപരിവാറുകാർ അദ്ദേഹത്തെ രാജ്യദോഹിയെന്ന് മുദ്രകുത്തുകയും ചെയ്തു.അനന്ത മൂർത്തി മരിച്ചപ്പോൾ സംഘ്പരിവാരങ്ങൾ ബംഗളൂരുവിൽ മധുരം വിളമ്പിയാണ് ആഘോഷിച്ചത്.
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന ബില്ലാണ് ഇന്നലെ ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാസ്സാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80-ന് എതിരെ 311 വോട്ടുകള്‍ക്കാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, എ.എം. ആരിഫ്, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികളാണ് വോട്ടിനിട്ടു തള്ളിയത്