ഗൾഫ് ക്ലാസ്സിക്ക് ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി കാസർകോട് മേൽപറമ്പ് സ്വദേശി അഫ്രാസ് ഹനീഫ്
ദുബായ്:ദുബായ്ൽ നടന്ന (18 – 24വയസ്സ് )ഗൾഫ് ക്ലാസ്സിക്ക് ഇന്റർ നഷണൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി കാസർകോട് ജില്ലയിലെ മേൽപറമ്പ് സ്വദേശി അഫ്രാസ് ഹനീഫ് മരവയൽ കാസർകോട് ജില്ലയുടെ അഭിമാനമായി
ദുബായ് സ്റ്റുഡിയൊ സിറ്റിയിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള ഉള്ള മത്സരാർത്ഥികളെ പിന്നിലാക്കി കൊണ്ട് ദുബായ് ഗവൺമെന്റിന്റെ ഫിറ്റ്നസ് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്
ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായ ഹനീഫ മരവയൽ സമീറ ദമ്പതികളുടെ മകനാണ്, ദുബായ് വോളോഗോങ്ങ് യൂനിവേർസ്സിറ്റിയിൽ,ബികോം മാനേജ്മെൻറ് ഇൻറർനാഷണൽ ബിസിനസ് വിദ്യാർത്ഥി കൂടിയാണ് അഫ്രാസ് ഹനീഫ് മരവയൽ