2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന് പുതുക്കലിന് അപേക്ഷിക്കാം
· അക്രഡിറ്റേഷന് പുതുക്കല്‍ ഓണ്‍ലൈന്‍ വഴി
· ഡിസംബര്‍ 20 നകം പ്രിന്റ് ഔട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം
2022ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന് പുതുക്കലിന് (റിന്യൂവല്‍) അപേക്ഷിക്കാം. ഡിസംബര്‍ 20 നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ല്‍ അക്രഡിറ്റേഷന് ലഭിച്ചവരാണ് (ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് ലഭിച്ചവര്‍) അക്രഡിറ്റേഷന് പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. www.prd.kerala.gov.in ലോഗിന്‍ ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.
നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തവണ പ്രൊഫൈലില്‍ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.
രേഖപ്പെടുത്തിയ വിവരങ്ങള്‍ അപേക്ഷകന് പരിശോധിക്കാന്‍ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് മാധ്യമ മേധാവിയുടെ അംഗീകാരത്തോടെ വേണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2021 ഡിസംബര്‍ 20 നകം സമര്‍പ്പിക്കേണ്ടത്. നിലവില്‍ ഉള്ള കാര്‍ഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം (റിപ്പോര്‍ട്ടിംഗ് ജീവനക്കാര്‍ ബ്യൂറോ ചീഫിന്റെയും എഡിറ്റോറിയല്‍/ഡസ്കിലുള്ളവര്‍ ചീഫ് എഡിറ്റര്‍/ന്യൂസ് എഡിറ്ററുടെയും ഒപ്പും സീലുമാണ് പ്രിന്റൗട്ടില്‍ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാര്‍ഡുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിന്ന് ഡിസംബര്‍ അവസാനം വിതരണം ചെയ്യും.
ഓണ്‍ലൈനായി അക്രഡിറ്റേഷന് പുതുക്കേണ്ടത് ഇങ്ങനെ
www.prd.kerala.gov.in ലൂടെയാണ് അക്രഡിറ്റേഷന് പുതുക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php എന്ന ലിങ്കിലാണ് രജിസ്ട്രേഷന് നടത്തേണ്ടത്. (ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം) http://www.iiitmk.ac.in/iprd/login.php പേജില്‍ നിലവിലെ അക്രഡിറ്റേഷന് നമ്പറും പാസ് കോഡും ഉപയോഗിച്ച് വേണം ലോഗിന്‍ ചെയ്യേണ്ടത്.
അക്രഡിറ്റേഷന് നമ്പര്‍ എന്ന കോളത്തില്‍ നിലവിലെ (2021) കാര്‍ഡിലെ അക്രഡിറ്റേഷന് നമ്പര്‍ കാപ്പിറ്റല്‍ ലെറ്ററില്‍ ടൈപ്പ് ചെയ്യണം. (ഉദാ: PRD/TVM/MA1000/2021). 2021ലെ പാസ് വേര്‍ഡ് ഓര്മയില്ലാത്തവര് തൊട്ടുതാഴെയുള്ള ‘ഫോര്ഗട്ട് പാസ് വേഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ലഭ്യമാകുന്ന പേജില്‍ അക്രഡിറ്റേഷന് നമ്പര്‍ മുഴുവനായി ടൈപ്പ് ചെയ്ത് ‘റീസെറ്റ് പാസ് വേര്‍ഡ്’ ക്ലിക്ക് ചെയ്താല്‍ പുതിയ പാസ് വേര്‍ഡ് ലഭ്യമാകും. ഈ പോര്‍ട്ടലില്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയിലിലാണ് പാസ് വേര്‍ഡ് ലഭിക്കുന്നത് .
പാസ് വേര്‍ഡ് ഉപയോഗിച്ച് http://www.iiitmk.ac.in/iprd/login.php പേജിലൂടെ അപേക്ഷകന് പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാം. ‘റിന്യൂ രജിസ്ട്രേഷന് ബട്ടണില്‍ ക്ലിക്ക് ചെയ്താണ് അപ്ഡേഷന് നടത്തേണ്ടത്. (പാസ് വേര്‍ഡ് റീസെറ്റിംഗ് സംശയങ്ങള്‍ ഉണ്ടെങ്കില്‍ 9744764171 എന്ന നമ്പരില്‍ വിളിക്കുക.)
അപേക്ഷകന് ജോലി ചെയ്യുന്ന ജില്ലയാണ് ‘ജില്ല’ യെന്ന കോളത്തില്‍ രേഖപ്പെടുത്തേണ്ടത്. അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് മേലധികാരിയുടെ ഒപ്പും സീലും ചേര്‍ത്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് നല്‍കേണ്ടത്.