ഒമിക്രോണ്‍ തരംഗം ജനുവരിയില്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പ്
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനുവരി മുതല്‍ യു.കെയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയയൊരു തരംഗമുണ്ടാകുമെന്നു പഠനങ്ങള്‍ പറയുന്നു. വാക്സീന് ഒമിക്രോണിനെതിരെ ഫലപ്രദമായാല്‍ പോലും ഏപ്രില്‍ അവസാനത്തോടെ 25,000-75,000നുമിടയില്‍ മരണങ്ങളുണ്ടാകുമെന്നു ശാസ്ത്രജ്ഞരുടെ പ്രവചനം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
യുകെയില്‍ വാക്സീന് എടുത്തവരുടെ എണ്ണം കൂടുതലായതിനാല്‍ രോഗതീവ്രത കുറവായിരിക്കുമെന്നു പഠനം പറയുന്നു. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ ഒമിക്രോണിനെ നേരിടാനാകുമെന്നു പഠനം പറയുന്നു. യുകെയില്‍ കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്ക് 54,073 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു അതില്‍ ഒമിക്രോണ്‍ വകഭേദം ഉളളവര്‍ 633 കേസുകളായിരുന്നു. ഒമികോണ്‍ ഈ വര്‍ഷം, അവസാനത്തോടെ വ്യാപകമാകുമെന്നു ഗവേഷകന് ഡോ. നിക് ഡേവിസ് പറയുന്നു.
ഒമിക്രോണിനെ തടയാനുളള ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമാക്കുകയും അതിജീവിക്കാന്‍ കഴിയാതെ വന്നാല്‍ ഡിസംബര്‍ ഒന്നിനു ഏപ്രില്‍ 30 നുമിടയില്‍ 20.9 ദശലക്ഷം അണുബാധ മകസുകളും 1.75 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 24,700 മരണങ്ങളും ഗവേഷകര്‍ പ്രവചിക്കുന്നു.
വാക്സീന് ഒമിക്രോണ്‍ വകഭേദത്തെ അതിജിവിക്കുകയും ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമല്ലാതെ വന്നാല്‍ 34.2 ദശലക്ഷം അണുബാധകളും 4.92 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 74,900 മരണങ്ങളും ഉണ്ടാകുമെന്നു പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
യുകെയില്‍ രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും 2.4 വീതം കൂടുമ്പോഴും രോഗബാധിതരുടെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. വാക്സീനേഷന് ഉയര്‍ന്നതോതില്‍ നില്‍ക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ശാസ്ത്രജ്ഞന്മാരെ അമ്പരപ്പിക്കുന്നു. ആരും വാക്സീന് എടുക്കാതെയിരുന്ന കാലത്ത് ഇല്ലാത്ത വേഗത്തിലാണ്
ഇപ്പോള്‍ വൈറസ് പടരുന്നത്. അതിനാല്‍ ഈ സാഹചര്യത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️