ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ ആകണം, സ്ത്രീ പുരുഷ തുല്യത അച്ചടക്കം ഇല്ലാതെയാക്കി, വിവാദ ചോദ്യവുമായി സിബിഎസ്ഇ
ന്യൂഡൽഹി: സ്ത്രീ പുരുഷ തുല്യതയുമായി ബന്ധപ്പെട്ട് വിവാദ ചോദ്യവുമായി സിബിഎസ്ഇ. സ്ത്രീ പുരുഷ തുല്യത കുട്ടികളുടെ അച്ചടക്കം നഷ്ടപ്പെടുത്തി എന്നാണ് ചോദ്യ പേപ്പറിലെ നിരീക്ഷണം.സിബിഎസ്ഇ പത്താം ക്ളാസ് ആദ്യ ടേം ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ഈ വിവാദ ചോദ്യം. സ്ത്രീ പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബങ്ങളിൽ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ പുരുഷ തുല്യത വന്നതോടെ ഒരിക്കലും തെറ്റ് പറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു. രക്ഷിതാക്കൾക്ക് കൗമാരക്കാരിലെ സ്വധീനം കുറയാനുള്ള പ്രധാന കാര്യം ഇത് തന്നെയാണ്. ഭാര്യ ഭർത്താവിനെ അനുസരിക്കണം. അങ്ങനെ ആയിരുന്നപ്പോൾ ഭാര്യക്ക് കുട്ടികളിൽ സ്വാധീനം ഉണ്ടായിരുന്നു. അക്കാലത്ത് രക്ഷിതാക്കളിൽ ചുമതലക്കാരൻ ഭർത്താവ് ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആജ്ഞ വിഷയമാക്കിയാണ് ഭാര്യ കുട്ടികളെ നിലക്ക് നിർത്തിയിരുന്നത്.എന്നാൽ 20-ാം നൂറ്റാണ്ടിൽ സ്ത്രീ പുരുഷ തുല്യത കൂടിയതോടെ കുടുംബത്തിൽ അച്ചടക്കത്തിന് പ്രധാന്യം ഇല്ലാതെയാകുകയും എല്ലാം വഴിതെറ്റിയെന്നും ചോദ്യ പേപ്പർ പറയുന്നു.വിഷയത്തോട് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടുണ്ട്. യുവാക്കളുടെ മനോവീര്യത്തെയും ഭാവിയോയും തകർക്കുന്ന ആർഎസ്എസ്, ബിജെപി തന്ത്രങ്ങളുടെ ഭാഗമാണിത്. ചോദ്യം ഏറെ വെറുപ്പുളവാക്കുന്നുവെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിലൂടെ പറഞ്ഞു.
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️