കണ്ണൂർ സർവകലാശാല വിസി നിയമനം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മമ്പറത്ത് വച്ചായിരുന്നു സംഭവം.
വീട്ടിൽ നിന്ന് രാവിലെ ഏഴ് മണിയോട് കൂടിയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. നാല് കിലോമീറ്റർ അപ്പുറം മമ്പറത്ത് എത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.