അംഗന്‍വാടി കലാമേള: വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അംഗന്‍വാടി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കലാമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടികളില്‍ നിന്നായി നിരവധി കുട്ടികള്‍ കലാമേളയില്‍ പങ്കെടുത്തു. ആംഗ്യപാട്ട്, കഥ പറയല്‍ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 മത്സരവിജയികള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന് സമ്മാനദാന പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി മൂലം അടച്ചിടലിന്റെ ഈ കാലത്ത് കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്നതിനും അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ. അബ്ദുല്‍ റഹ്മാന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍, എം. ജി. പുഷ്പ, ഷക്കീല ബഷീര്‍,വി.ഗീത,
പുഷ്പ ശ്രീധരന്,ശിശു വികസനസമിതി ഓഫീസര്‍ പി.ബേബി എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
കെ.സീത സ്വാഗതവും ബ്ലോക്ക് ജി. ഒ.ടി.കെ. ഹരിഹരന് നന്ദിയും പറഞ്ഞു.