വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു
പ്രൊബേഷന്‍ പക്ഷാചാരണം സമാപനത്തിന്റെ ഭാഗമായി എളേരിത്തട്ട് ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അന്തര്‍ദേശീയ മനുഷ്യാവകാശ ദിനാചാരണവും വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷന്‍ അവബോധപരിപാടിയും സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ഹോസ്ദുര്‍ഗ് ലീഗല്‍ സര്‍വീസസ് കമ്മിറ്റി
ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്, എളേരിത്തട്ട് ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവ:കോളേജ്, നാഷണല്‍ സര്‍വീസ് സ്കീം (ചടട) എന്നിവയുടെ ആഭിമുഖ്യത്തില്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മനുഷ്യാവകാശ ദിന സന്ദേശത്തോടെ ജയില്‍വകുപ്പ് റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ (ഉത്തരമേഖല) മുകേഷ്. കെ.വി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സോള്‍ജി.കെ. തോമസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു. മോഡറേറ്ററായി.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി. ടി.ശശി, എന്‍ എസ് എസ്.പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിന്‍സ് ജോസഫ്, പ്രകാശന്. കെ, ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാലീഗല്‍ വളന്റിയര്‍ മഹേശ്വരി എന്നിവര്‍ സംസാരിച്ചു. പ്രൊബേഷന്‍ നിയമവും നല്ലനടപ്പ് സംവിധാനവും നേര്‍വഴി പദ്ധതിയും ആഫ്റ്റര്‍ കെയര്‍ പരിപാടികളും എന്നീ രണ്ടു വിഷയങ്ങളില്‍ പ്രൊബേഷന്‍ ട്രെയിനര്‍ ബി.സലാവുദ്ധീന്‍ അവതരണം നടത്തി. ‘കുറ്റവാളികളെ തിരുത്താം- കുറ്റകൃത്യം കുറയ്ക്കാം ‘ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു മോഡറേറ്റര്‍ ആയി. മോഹന്‍ദാസ് വയലാംകുഴി നന്ദിയും പറഞ്ഞു.