സി പി എം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി
കണ്ണൂർ :കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന് പാതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
18 ഏരിയാകമ്മിറ്റികളില്‍ നിന്നുളള 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുളള സംസ്ഥാന കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പുറമെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്, ഇ.പി ജയരാജന്, എം.വി ഗോവിന്ദന്, പി.കെ ശ്രീമതി,കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് എന്നിവരും സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കും.