മഞ്ചേശ്വരം:പച്ചിലവളത്തിന് ഇലകൾ ശേഖരിക്കുന്നതിനിടയിൽ കാല്‍വഴുതി കുളത്തില്‍ വീണ് കർഷക തൊഴിലാളിയായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്-കല്ല്യാണി ദമ്പതികളുടെ ഏകമകന് ദാമോദരന്‍ (25) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പജങ്കാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അപകടം. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.