കാഞ്ഞങ്ങാട്ടെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു.ഭാരവാഹനങ്ങൾക്ക് കെ.എസ്ടിപി റോഡിൽ പ്രവേശനമില്ല.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാസർകോട് കെ.എസ് ടി.പി. റോഡിൽ കോട്ടച്ചേരി ജംഗ്ഷനിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനമായി ‘ ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ ആർടിഒയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു
ഗതാഗത കുരുക്കിൽ ശ്വാസം മുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തിന് ഈ തീരുമാനം ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അനധികൃത പാർക്കിംഗുകൾ നിയന്ത്രിക്കാതെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.