കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിച്ചു; 15 മാസത്തെ കര്‍ഷക സമരം അവസാനിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ കര്‍ഷക സമരം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിജയപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 15 മാസം നീണ്ട സമരത്തിനാണ് ഇതോടെ അവസാനമാകുന്നത്.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിൻവലിച്ചത് അടക്കമുള്ള ആവശ്യങ്ങള്‍ പിൻവലിച്ചത് അടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതതിന് പിന്നാലെയാണ് പിന്‍വലിക്കുന്നത്. സംയുക്ത കിസാൻ മോര്‍ച്ചയ്ക്ക് രേഖാമൂലം ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പിൻവലിക്കാനുള്ള നീക്കം.
സമരം അവസാനിപ്പിക്കുന്നത് ആലോചിക്കാൻ സിംഘുവിൽ പ്രത്യേക യോഗം ചേരും. കര്‍ഷകര്‍ സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ആവശ്യങ്ങള്‍ പാലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്കിയാല് ഉടന്‍ സമരം അവസാനിപ്പിക്കുമെന്ന് ബികെയു ഹരിയാന നേതാവ് ഗുര്‍ണം സിങ് ചരുണി, ഓള് ഇന്ത്യ കിസാന്‍ സഭ നേതാവ് അശോക് ധാവ്ലെ എന്നിവര്‍ പറഞ്ഞിരുന്നത്. അതേസമയം, ഇനിയും അംഗീകരിക്കാത്ത ആവശ്യങ്ങളിന്മേല് സര്‍ക്കാറുമായി ചര്‍ച്ച തുടരും.