അകവും പുറവും നശിച്ചു; കോടികൾ വിലമതിക്കുന്ന ലോഫ്ലോർ ബസുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിൽ അധികൃതരുടെ അനാസ്ഥ
കൊച്ചി: എറണാകുളം തേവര ഡിപ്പോയിൽ കോടിക്കണക്കിന് രൂപയുടെ ബസുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ജൻറം പദ്ധതിയിലൂടെ ലഭിച്ച അറുപതിലേറെ ലോ ഫ്ലോർ ബസുകളാണ് അകവും പുറവും ഒരുപോലെ നശിച്ച അവസ്ഥയിലുള്ളത്. കേരളകൗമുദി ഫോട്ടോഗ്രാഫർ എൻ.ആർ സുധർമ്മദാസ് പകർത്തിയ ചിത്രങ്ങൾ.കൊവിഡ് കാലത്ത് അറ്റകുറ്റപ്പണികൾ നടത്താതെ മാറ്റിയിട്ടിരുന്ന വണ്ടികളാണ് ഏറെയും. ഇവയുടെ സ്പെയർ പാർട്സ് ലഭിക്കാത്തതാണ് അറ്റകുറ്റ പണിക്ക് തടസമെന്നാണ് അധികൃതർ പറയുന്നത്.ശീതികരണ സംവിധാനത്തോടെയുള്ള ബസുകളാണ് ജൻറം പദ്ധതിക്ക് കീഴിൽ കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്നത്. ഒരുകാലത്ത് നഗരത്തിൽ ഏറെ പ്രൗഢിയോടെ സഞ്ചരിച്ചവയാണ് ഇവ. എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ വലിയ ചെലവില്ലാതെ സഞ്ചരിക്കാമെന്നത് നഗരവാസികളെ ലോ ഫ്ലോർ ബസുകളിലേക്ക് അടുപ്പിച്ചിരുന്നുകെയുആർടിസിയ്ക്ക് കീഴിലാണ് ജൻറം ബസുകൾ. തേവരയിലാണ് ആസ്ഥാനം. ബസുകൾ പാർക്ക് ചെയ്യുന്നത് ഇവിടെ തന്നെ. കെയുആർടിസിക്ക് കീഴിൽ പ്രത്യേകമായിട്ടായിരുന്നു ജീവനക്കാരെ നിയോഗിച്ചത്, വണ്ടികൾ ഓടാതെ വന്നതോടെ മറ്റു ഡിപ്പോകളിലേക്ക് ജീവനക്കാരെ മാറ്റി. നിലവിൽ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് പറയാംതുടക്കകാലത്ത് നല്ല പ്രതികരണമായിരുന്നു ജനങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ചാർജ് കൂട്ടിയതോടെയാണ് പലരും ലോഫ്ലോർ ബസുകളിൽ നിന്നും അകലം പാലിച്ചത്. സർവീസുകളുടെ എണ്ണം കുറയാൻ അതൊരു കാരണമായി. ലോക്ഡൗൺ വന്നതോടെ പൂർണമായും കട്ടപ്പുറത്തുമായി.