ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു
ഇടുക്കി: വാഹനാപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ആന്ധ്രയിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീർത്ഥാടക ബസ് ഇടിച്ചുകയറുകയായിരുന്നു.കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസ് ഇടിച്ചുകയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം.