സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ദുർഗഹയർ സെക്കൻഡറി സ്കൂൾ
കാഞ്ഞങ്ങാട് : ഹെലികോപ്റ്റർ അപകടത്തിൽ മരണം സംഭവിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത കുടുംബവും 14 സൈനികർക്കും ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ആദരാഞ്ജലികൾ അർപ്പിച്ചു.
സ്കൂളിലെ എൻസിസി, എസ്പിസി, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്ന് സൈനികമേധാവിയുടെ ചായ ചിത്രത്തിനുമുന്നിൽ ആദരസൂചകമായി വിളക്ക് തെളിയിച്ചു പുഷ്പങ്ങൾ അർപ്പിച്ചു മാണ് ആദരാഞ്ജലികൾ അർപ്പിച്ചത് . സ്കൂൾ പ്രിൻസിപ്പൽ പി വി ദാക്ഷ പ്രമേയം അവതരിപ്പിച്ചു. സ്കൂൾ പ്രഥമ അധ്യാപകൻ ടി വി പ്രദീപ് കുമാർ അധ്യക്ഷനായി, വിനോദ് കുമാർ മേലത്ത്, സുബൈദാർ ലോഹിത് റായ് ഗോപീകൃഷ്ണൻ, ജയൻ വെള്ളിക്കോത്ത്, പി തുഷാര എന്നിവർ സംബന്ധിച്ചു