രൂപയുടെ മൂല്യം കുറഞ്ഞു ; കോളടിച്ച് പ്രവാസികൾ
അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ ഏറ്റവും താഴ്ചയിലേക്ക്. ഇതോടെ ദിര്‍ഹം – രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് രാജ്യാന്തര വിപണിയില്‍ 20 രൂപ 53 പൈയാണ് ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ നിരക്ക്. എന്നാല്‍ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങള്‍ ഇന്നലെ രാവിലെ ദിര്‍ഹത്തിന് 20 രൂപ 50 പൈസ നല്‍കിയെങ്കിലും രാത്രിയോടെ അത് 20:46ലെത്തി. നിരക്ക് മെച്ചപ്പെട്ട വാര്‍ത്ത പരന്നതോടെ പണം അയയ്ക്കാന്‍ എക്സ്ചേഞ്ചുകളില്‍ തിരക്കേറി ഓരോ തവണ പണം അയക്കുമ്പോള്‍ എക്സ്ചേഞ്ച് ഈടാക്കുന്ന കമ്മീഷനില്‍നിന്ന് രക്ഷപ്പെടാന്‍ മാസങ്ങളിലെ ശമ്പളം ചേര്‍ത്തുവച്ച് അയക്കുന്നവരുമുണ്ട്.
എന്നാല്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ അതാതു മാസം പണം നാട്ടിലേക്ക് അയക്കുകയാണ് പതിവ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതും ഓഹരി വിപണി തകര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഇതുമൂലം ഇന്ത്യയില്‍നിന്നുള്ള നിക്ഷേപം പിന്‍വലിച്ച് ഡോളര്‍ വാങ്ങിക്കൂട്ടുന്ന പ്രവണതയുണ്ടായി. വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ 2 ദിവസത്തെ ഇടപാടില്‍ 20 % വര്‍ധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. 80 % പേരും വീട്ടുചെലവിനാണ് പണം അയയ്ക്കുന്നത്. 20 % പേര് നിക്ഷേപം വര്‍ധിപ്പിക്കാനും