കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച സൻമയയെ ഡിവൈഎഫ്ഐ പടന്ന മേഖല കമ്മിറ്റി അനുമോദിച്ചു
പടന്ന: കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ കഴുത്തിൽ ഊഞ്ഞാലിൻ്റെ കയർ കുരുങ്ങി മരണവെപ്രാളത്തിലായ കൂട്ടുകാരി നിവേദികയെ ആത്മധൈര്യത്തോടെ സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷപ്പെടുത്തി, നാടിൻ്റെ അഭിമാനമായി മാറിയ 7 വയസ്സുകാരി സൻമയ രാജീവനെ ഡിവൈഎഫ്ഐ പടന്ന മേഖല കമ്മിറ്റി അനുമോദിച്ചു. വടക്കേകാട്ടിലെ കെ പി.രാജീവൻ, സൗമ്യ ദമ്പതികളുടെ മകളാണ് സൻമയ