പോലീസ് മുന്നറിയിപ്പിന് പുല്ലുവില..: !
അധനികൃത പാർക്കിംഗിലും ഗതാഗതകുരുക്കിലും ശ്വാസം മുട്ടി കാഞ്ഞങ്ങാട് നഗരം.
സ്പെഷ്യൽ റിപ്പോർട്ട്
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: നഗരം ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുമ്പോഴും ഗതാഗത നിയമലംഘനങ്ങൾക്ക് പോലീസിൻ്റെയും, നഗരസ സഭയുടേയും മൗനാനുവാദം’ നഗരമധ്യത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾക്കും നാലു ചക്ര വാഹനങ്ങൾക്കും നിർത്തിയിടാൻ പ്രത്യേകം സ്ഥലമൊരുക്കുമെന്നും .നഗരത്തിൽ പണം നൽകിയുള്ള പാർക്കിംഗ് സൗകര്യമൊരുക്കുമെന്നും മുൻ നഗരസഭാ ചെയർമാൻ വി.വി രമേശൻ മുൻപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.എന്നാൽ കെ.വി.സുജാതയുടെ നേതൃത്വത്തിൽ പുതിയ ഇടതു നഗരഭരണം മാസങ്ങൾ പിന്നിട്ടെങ്കിലും പ്രഖ്യാപനം പ്രാബല്യത്തിലായില്ലെന്നുമാത്രമല്ല നഗരത്തിലുടനീളം സ ർ ക്ഷീസ് റോഡുകൾ ഉൾപ്പെടെ കൈയ്യേറി സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യുകയാണ്.നഗര മധ്യത്തിലെ കോട്ടച്ചേരി പെട്രോൾ പമ്പിന് മുന്നിൽ പാർക്കിംഗ് നിരോധിച്ചു കൊണ്ടുള്ള പോലീസ് മുന്നറിയിപ്പുണ്ടെങ്കിലും, ആ ബോർഡിന് താഴെത്തണെ യാ ണ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.ഇതിനെതിരെ നടപടിയെടുക്കാൻ പോലീസും മതി രുന്നില്ല. അത്യാഹിത രോഗികജമായി നഗരത്തിലുടെ മംഗലാപുരത്തേക്കും പരിയാരത്തേക്കും പോകുന്ന ആംബുലൻസുകൾ ഗതാഗത കുരുക്കിൽപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.നഗരത്തിലെ ഗതാഗതാ കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ദുരന്തവാർത്തകൾക്ക് വൈകാതെ നഗരം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാരും കച്ചവടക്കാരും വ്യക്തമാക്കി.