ആവശ്യങ്ങളിൽ തീരുമാനമായില്ല ; സമരം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാർ
ആവശ്യങ്ങളില്‍ തീരുമാനം നീളുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരടക്കം സംഘടനകള്‍ സമരം കടുപ്പിക്കുന്നതോടെ ആരോഗ്യവകുപ്പില്‍ സമര പരമ്പര. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. നീറ്റ് – പി.ജി പ്രവേശനം നീളുന്നതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാരും നാളെ മുതല്‍ സമരം ശക്തമാക്കുകയാണ്. എമര്‍ജന്‍സി ചികിത്സകളില്‍ നിന്ന് വരെ വിട്ടുനിന്നുള്ള പ്രതിഷേധം മെഡിക്കല്‍ കോളേജുകളെ ബാധിക്കും. ശമ്പള വര്‍ധനവിലെ അപാകതയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് അദ്ധ്യാപകരും സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിര്‍ത്തിവെച്ചുമാണ് അവരുടെ സമരം നടക്കുന്നത്.