അബുദാബി നിരത്തുകളിൽ വിപ്ലവം തീർത്ത് ഡ്രൈവറില്ലാ ടാക്സികൾ
അബുദാബിയില്‍ ഡ്രൈവറില്ലാ ടാക്സികള്‍ നിരത്തിലിറങ്ങി. ഇതോടെ സ്വയം നിയന്ത്രിത വാഹനം ടാക്സിയാക്കുന്ന മേഖലയിലെ ആദ്യ നഗരമായി മാറുകയാണ് അബുദാബി. സ്വയം നിയന്ത്രിച്ച് ഓടുന്ന അഞ്ച് ടാക്സികളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ടാക്സി ബുക്ക് ചെയ്താല്‍ ഡ്രൈവറില്ലാതെ ടാക്സി മാത്രം അരികിലെത്തിയാല്‍ ഞെട്ടേണ്ടതില്ല. ഡ്രൈവറില്ലാ ടാക്സികള്‍ റോഡിലിറക്കുന്ന മിഡിലീസ്റ്റിലെ ആദ്യ നഗരമെന്ന പദവി യു.എ.ഇ തലസ്ഥാനമായ അബുദാബി സ്വന്തമാക്കുകയാണ്.
ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് ഓടുന്ന അഞ്ച് കാറുകളാണ് അബുദാബി നഗരസഭയുടെ സംയോജിത ഗതാഗതവകുപ്പ് കഴിഞ്ഞദിവസം നിരത്തിലിറക്കിയത്. G-42ക്ക് കീഴിലെ ബയാനത്തുമായി കൈകോര്‍ത്ത് ടക്സായ് എന്ന പേരിലാണ് ഇവ സര്‍വീസ് നടത്തുക. സെന്‍സറുകളുടെ സഹായത്തോടെ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടക്സായികള് റോഡിലോടുക. ആദ്യഘട്ടത്തില്‍ യാസ് ഐലന്റിലെ ഒമ്പത് കേന്ദ്രങ്ങളിലേക്കാണ് ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വീസ് നടത്തുന്നത്. അടുത്തഘട്ടത്തില്‍ അബുദാബി നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ കൂടി ഡ്രൈവറില്ലാ ടാക്സികള്‍ ഓടി തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.