മഞ്ചേശ്വരത്ത് അറവുശാല അടിച്ചുതകർത്ത 40 പേർക്കെതിരെ കേസ് . സംഘർഷത്തിന് പിന്നിൽ കച്ചവട താൽപര്യമെന്നും അഭ്യുഹ്യം
കാസർകോട് : സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തതായി പരാതി. സംഭവത്തിൽ 40 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടക അതിർത്തിയോട് ചേർന്ന മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യു സി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത് . ഇവിടെയുണ്ടായിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും അറവ് മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തതായും ഉടമ പരാതിപ്പെട്ടു.
അതേസമയം അറവുശാലക്ക് അനുമതി ഇല്ലെന്നാണ് സംഘ്പരിവാർ പ്രവർത്തകരുടെ വാദം. എന്നാൽ 50 സെന്റ്് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും എന്നാൽ അധികൃതർ അനുമതി തരാതെ വൈകിപ്പിക്കുകയാണെന്നും യു സി ഇബ്രാഹിം പറയുന്നു. എന്നാൽ സംഘർഷത്തിന് പിന്നിൽ മറ്റാരു കഥയും പ്രചരിക്കുന്നുണ്ട് . പ്രേദേശത് യു സി ഇബ്രാഹിം മാംസം വില കുറച്ചു നൽകുകയാണെന്നും ഇത് മറ്റുള്ള മാംസ വില്പനക്കാരുടെ കച്ചവടത്തെ ബാധിച്ചപ്പോൾ സംഭവത്തെ വർഗീയവൽക്കരിച്ചു ചില കച്ചവടക്കാർ നാട്ടുകരെ ഇളകി വിട്ടതാണെന്നും പറയപ്പെടുന്നു . അറസ്റ്റിലായ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.