നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റും കേരള കേന്ദ്ര സർവകലാശാല മലയാള വിഭാഗവും സംയുക്തമായി
തുളു നാട്-ഭാഷ-സംസ്കാരം
ദ്വിദിന വെബിനാർ സംഘടിപ്പിക്കുന്നു.
കാഞ്ഞങ്ങാട്: വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ് കാസർഗോഡ് ജില്ല. കാസർഗോഡ്, മംഗലാപുരം, ഉടുപ്പി എന്നീ ജില്ലകൾ പണ്ട് തുളുനാടെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ പ്രസ്തുത ഭാഷയും സംസ്കാരവും ഇന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സംരക്ഷണം നമ്മുടെ കാലികമായ സാംസ്കാരിക ദൗത്യമാണ്. ഈ ലക്ഷ്യം മുൻ നിർത്തി നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റും കേരള കേന്ദ്ര സർവകലാശാല മലയാള വിഭാഗവും സംയുക്തമായി
ദ്വിദിന വെബിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 10, 11 തീയതികളിൽ നടക്കുന്ന വെബിനാർ കേന്ദ്ര സർവ്വകലാശാല മലയാള വിഭാഗം തലവൻ ഡോ.വി.രാജീവിൻ്റെ അധ്യക്ഷതയിൽ
കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എച്ച് വെങ്കടേശ്വര ലു ഉദ്ഘാടനം നിർച്ചഹിക്കും. കണ്ണൂർ സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ.സാബു എ മുഖ്യാതിഥിയാവും.
ഡോ.എ.എം.ശ്രീധരൻ സ്വാഗതമാശംസിക്കും
‘ഡോ.വി.ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തും സദനം ബാലകൃഷ്ണൻ പുരസ്കാര പ്രഖ്യാപനവും ഡോ.രാധാകൃഷ്ണ ബെള്ളൂർ. മുഖ്യപ്രഭാഷണവും നടത്തും
ട്രസ്റ്റ് വെബ്സൈറ്റ് ലോഞ്ചിങ്ങ് ഡോ.സാബു എ. നിരാഹിക്കും
ഉദയഭാനു നന്ദി പ്രകാശിപ്പിക്കും തുടർന്ന് വിവിധ വിഷയങ്ങളിൽ വെ ബിനാറുകൾ നടക്കും. സമാപന സമ്മേളനം ഉദുമ എം എൽ എ അഡ്വ.സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡോ.എ.എം ശ്രീധരൻ, ഡോ.ആർ ചന്ദ്ര ബോസ് എന്നിവർ പങ്കെടുത്തു.