കാഞ്ഞങ്ങാട് നഗരസഭ 30ാം വാർഡ് കോൺഗ്രസ് നിലനിർത്തി.
‘വിമതന് ഏഴ് വോട്ട് .
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമോടെ ശക്തമായ പോലീസ് കാവലിൽ
കാഞ്ഞങ്ങാട് നഗരസഭയിലെ
മുപ്പതാംവാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു വിജയിച്ചത്.ബാബുവിനെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് വിമതൻ കെ.പി മധുവിന് ഏഴ് വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ പത്ത് മണിയോടെ അവസാനിച്ചു. . കെ.കെ ബാബു – 417
സുഹാസ് – 301 (എൽസി എഫ്). ടി.വി പ്രശാന്ത് 248 ( ബി ജെ പി ) എ.ബാബു – 12. (സ്വതന്ത്രൻ) മധു – 712. (സ്വതന്ത്രൻ) എന്നിങ്ങനെയാണ് വോട്ട് നില
കാഞ്ഞങ്ങാട് 1220 വോട്ടാർമാരാണ് വാർഡിൽ ഉള്ളത്. സിപിഎമ്മിനും കോൺഗ്രസിനും അഭിമാന മത്സരമായിരുന്നു ഇത് സീറ്റ്
നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ സിപിഎമ്മും ഒപ്പത്തിനൊപ്പം പോരടിച്ചുവെങ്കിലും കോൺഗ്രസ് സീറ്റ് നിലനിർത്തുകയായിരുന്നു. വിജയപ്രതീക്ഷയോടെ ബി.ജെ.പിയും ശക്തമായ പ്രചരണമാണ് നടത്തിയത്.
യുഡിഎഫിലെ കെ.കെ.ബാബു, ഇടതുമുന്നണിയിലെ കെ.വി.സുഹാസ്, എൻഡിഎയിലെ ടി.വി.പ്രശാന്ത്,
യുഡിഎഫ് അപരനായി എ.ബാബു എന്നിവർക്ക് പുറമെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കെ.പി.മധുവാണ് മത്സര രംഗത്തുണ്ടായത്.
കൗൺസിലറായിരുന്ന ബിനീഷ് രാജ് കഴിഞ്ഞ ഏപ്രിൽ 3 ന് അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബിനീഷ് രാജിന് 161 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്.