വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പ്.
കാഞ്ഞങ്ങാട് നഗരസഭ 30ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമോടെ ശക്തമായ പോലീസ് കാവലിൽ
കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാംവാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിയ്ക്ക് അവസാനിച്ചു. .
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.ഡോ.വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, ചന്തേര ,നീലേശ്വരം രാജപുരം ബദിയഡുക്ക സിഐമാരായ കെ.പി.ഷൈൻ ,പി.നാരായണൻ ,ശ്രീ ഹരി
വി.ഉണ്ണികൃഷ്ണൻ തുടങ്ങി 70 ഓളം പോലീസുകാരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലാണ്വോട്ടെടുപ്പ്.1120 വോട്ടാർമാരാണ് വാർഡിൽ ഉള്ളത്. സിപിഎമ്മിനും കോൺഗ്രസിനും അഭിമാന മത്സരമാണ് വാർഡിൽ നടക്കുന്നത്.സീറ്റ്
നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ സിപിഎമ്മും ഒപ്പത്തിനൊപ്പം പോരടിക്കുമ്പോൾ വിജയപ്രതീക്ഷയോടെ ബി.ജെ.പിയും ശക്തമായ പ്രചരണമാണ് നടത്തിയത്.
അതേസമയം രണ്ട് പാർട്ടിയിൽ നിന്നും പ്രവർത്തകർ രാജിവെച്ച് ബിജെപിയിൽ ചേർന്നത് അവരിൽ നേരിയ പ്രതീക്ഷ ഉണർത്തുന്നു. എന്നാൽ യുഡിഎഫിന് ശക്തമായ റിബൽ സ്ഥാനാർത്ഥി ഉള്ളതുകൊണ്ടുതന്നെ വാർഡ് പിടിച്ചെടുക്കുമെന്നാണ്
സിപിഎം ഉറപ്പിച്ചുപറയുന്നത്. യുഡിഎഫിലെ കെ.കെ.ബാബു, ഇടതുമുന്നണിയിലെ കെ.വി.സുഹാസ്, എൻഡിഎയിലെ ടി.വി.പ്രശാന്ത്,
യുഡിഎഫ് അപരനായി എ.ബാബു എന്നിവർക്ക് പുറമെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കെ.പി.മധുവാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഭീഷണി ഉയർത്തി റിബലായി രംഗത്തുള്ളത്.
കൗൺസിലറായിരുന്ന ബിനീഷ്ാജ് കഴിഞ്ഞ ഏപ്രിൽ 3 ന് അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ വാർഡ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബിനീഷ് രാജിന് 161 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്.
പരസ്യം :-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut