തൊഴിലും കൂലിയും സംരക്ഷിക്കാൻ ചുമട്ടു,മേഖലയിലെ തൊഴിലാളിസംഘടനകളുടെ സംയക്ത സമിതിയുടെ നേതൃത്വത്തിൽ ആത്മാഭിന സദസ് സംഘടിപ്പിച്ചു .
കാഞ്ഞങ്ങാട്: കഠിനാധ്വാനം നടത്തി ഉപജീവനം കഴിക്കുന്ന ചുമട്ട് തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ,തൊഴിലും കൂലിയും സംരക്ഷിക്കാൻ ചുമട്ടു,മേഖലയിലെ തൊഴിലാളിസംഘടനകളുടെ സംയക്ത സമിതിയുടെ നേതൃത്വത്തിൽ ആത്മാഭിന സദസ് സംഘടിപ്പിച്ചു . നോക്കുകൂലി ക്കെതിരെ അതിശക്തമായ നിലപാടുസ്വകീരിച്ച ചുമട്ടുതൊഴിലാളികളെ ഉടമകളുടെ ഒറ്റപ്പെട്ട പരാതികളെ മറയാക്കി കോടതികളിൽനിന്നുണ്ടാവുന്ന പരാമർശങ്ങൾ തൊഴിലാളികളുടെ ഭാഗം കേൾക്കാതെയുള്ളതാണ്സദസ് കുറ്റപ്പെടുത്തി.
പുതിയകോട്ടയിൽനിന്നാരംഭിച്ചപ്രകടനത്തിൽനൂറകുണക്കിനുതൊഴിലാളകിൾ അണിനിരന്നു. നോർത്ത് കോട്ടച്ചേരിയിൽ നടന്ന പൊതുസമ്മേളനം സിഐടിയു ജില്ലാജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു . എസ്ടിയു സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അഷറഫ് അധ്യക്ഷനായി.കാറ്റാടി കുമാരൻ, വി വി പ്രസന്നകുമാരി, ടി വി കരിയൻ, കെ മോഹനൻ , സുബ്ബണ്ണ ആൾവ ,കെ വി രാഘവൻ( സിഐടിയു) പി ജി ദേവ്, ടി വി കുഞ്ഞിരാമൻ , കെ എൻ ശ്രീധരൻ(ഐഎൻടിയുസി) ഷെറീഫ് കൊടവഞ്ചി(എസ്ടിയു) എന്നിവർ സംസാരിച്ചു. ഹെഡ് ലോഡ്ജനറൽ സെക്രട്ടറി(സിഐടിയു) കെ വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു പടം ചുമട്ടുമേഖലയിലെ തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന ആത്മാഭിമാന സദസ് സിഐടിയുജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു..