തൃക്കരിപ്പൂരിൽ വൃദ്ധൻ തീവണ്ടി തട്ടി മരിച്ച നിലയിൽ.
തൃക്കരിപ്പൂർ : തൃക്കരിപ്പൂരിൽ വൃദ്ധൻ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് വടക്ക് സെന്റ് പോൾസ് സ്കൂളിന് മുന്നിലായാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടത്. പ്ലാറ്റ് ഫോമിൽ നടന്നു വരുന്നതിനിടയിൽ ട്രെയിനിന്റെ വേഗതയിൽ കാറ്റ് കൊണ്ട് പ്ലാറ്റ് ഫോമിനും ട്രാക്കിനും ഇടയിൽ വീണതാവാം എന്ന് കരുതുന്നു..
ചന്ദേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉദ്ദേശം 65 വയസ്സ് തോന്നിക്കുന്ന മൃതദേഹം തിരിച്ചറിയുന്നവർ ചന്ദേര പോലീസ് സ്റ്റേഷനുമായി ബന്ധപെടുക. 9497980918. 04672210242