നാടൻ തോക്കു കേസിലെ പ്രതി പയ്യന്നൂരിൽ പിടിയിൽ
പയ്യന്നൂർ: നാടൻ തോക്ക് ഉപേക്ഷിച്ച് പോ ലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പയ്യന്നൂർ പെരുമ്പയിൽ വെച്ച് പോലീസ് പിടികൂടി.. ചിറ്റാരിക്കാൽ ചീർക്കയം സ്വദേശി ഏ.വി.നാരായണനെ (46)യാണ് ഇന്നലെ വൈകുന്നേരത്തോടെ പയ്യന്നൂർ പെരുമ്പയിൽ വെച്ച് ചിറ്റാരിക്കാൽ പോ ലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് ചിറ്റാരി ക്കാൽ എസ്.ഐ.പി.രവീന്ദ്രന്റെ നേതൃ ത്വത്തിൽ എസ്.ഐ.കെ.പി.രമേശനും സംഘവുമാണ് പെരുമ്പയിൽ വെച്ച് പ്രതി യെ പിടികൂടിയത്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി എട്ട് മണിക്കാണ് വന്യമൃഗവേട്ടക്ക് ഓട്ടോയിൽ പോകുന്നതിനിടെ പോലീസിനെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ചിറ്റാരിക്കാൽ എസ് .ഐ.പി. രവീന്ദ്രനും സംഘവും ചീർക്കയത്ത് വാഹന പരിശോധനക്കിടെയാണ് ഓട്ടോ റിക്ഷ തടഞ്ഞുനിർത്തിയത്. പോലീസിനെ കണ്ട് നാടൻ തോക്ക് ഉപേക്ഷിച്ച് ഓട്ടോയിയിൽ നിന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന തോക്കും തിരകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു അറസ്റ്റി ലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും