മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വേതനം വർദ്ധിപ്പിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം പി
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പാർലമെൻ്റിൽ ആവശ്യപ്പെട്ടു. ഈ കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരി പോലുള്ള പ്രശനങ്ങൾ കാരണം ഇന്ത്യയിൽ തുടർച്ചയായി സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ രാജ്യത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ മഹാത്മാഗാന്ധി ദേശീയ തൊഴിൽ ഉറപ്പു (MGNREGA )പദ്ധതിപോലുള്ള പദ്ധതികളുടെ ആവശ്യകത വർധിച്ചു . ഓരോ വീട്ടിലും 100 തൊഴിൽ ദിനങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട് ദിവസം 210 രൂപ വേതനമാണ് MGNREGA പദ്ധതി യിലൂടെ നിലവിൽ തൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ മഹാമാരി കാരണം നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് പട്ടണ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഗ്രാമീണ മേഖലയിലേക്കുള്ള കുടിയേറ്റം ക്രമാതീതമായി വർധിച്ചപ്പോൾ ഗ്രാമീണ മേഖലയിൽ MGNREGA പദ്ധതിയുടെ ആവശ്യകതയും ക്രമാതീതമായി ഉയരുകയായിരുവന്നുവെന്നും , തുടർന്ന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവും വരുത്തിയെങ്കിലും ഇന്നും അവിദഗ്ധ തൊഴിൽ മേഖലയിലെ ജോലിയുടെ ആവശ്യകത ഉയർന്നു നിൽക്കുന്നതായി സഭയിൽ അറിയിച്ചു ,
കോവിഡ് മഹാമാരി കാരണമായി എല്ലാ മേഖലയിലും ഉണ്ടായ തൊഴിൽ ദൗർലഭ്യമാണ് ഇതിനുള്ള പ്രധാന കാരണമായതെന്ന് ചൂണ്ടി കാണിച്ചു. 1281 കോടിയോളം രൂപയാണ് അവിദഗ്ത തൊഴിലാളികൾക്ക് ഈ പദ്ധതി പ്രകാരം ഇനിയും വിതരണം ചെയ്യപെടാതെ കിടക്കുന്നത് . ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഏതാണ്ടു വെറും നാല് മാസങ്ങൾ മാത്രം അവശേഷിക്കവെ നാളിതു വരെ 73000 കോടി രൂപ യാണ് കേന്ദ്ര സർക്കാർ ആദ്യ ഘട്ടം ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചത് എന്നാൽ ഇപ്പോഴത്തെ സ്ഥിതി വിവരകണക്കുകൾ അനുസരിച്ചു ഇനിയും കൊടുത്തു തീർക്കാൻ ഉള്ളത് അടക്കം 10244 കോടി രൂപ നെഗറ്റീവ് ആയിട്ടാണ് സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നത് . അധികമായി അനുവദിച്ചേക്കാവുന്ന 25000 കോടി രൂപ ഈ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ മതിയാവാതെ വന്നിരിക്കയാണ് എന്നും ആയതു കൊണ്ട് തന്നെ അടിയന്തിരമായി 50000 കോടി രൂപ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴുലുറപ്പു പദ്ധതി (MGNREGA ) മേഖലക്ക് അനുവദിക്കണമെന്നും, നിലവിൽ നൽകി വരുന്ന 296 രൂപ വേതനം നിത്യവൃത്തിക്ക് ആവശ്യമായ രീതിയിൽ ക്രമാതീതമായി അൽപ്പം കൂടി വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും, പ്രവൃത്തിദിനങ്ങളുടെ എണ്ണം 100 നിന്നും 200 ആക്കി ഉയർത്തുന്നതിനും തൊഴിലാളികൾക്ക്കൊടുത്തു തീർക്കാൻ ബാക്കിയുള്ള മുഴുവൻ വേതനവും ഉടനടി കൊടുത്തു തീർക്കാനും അടിയന്തര നടപടി കൈക്കൊള്ളണമെന്നും ലോക്സഭയിൽ ശൂന്യ വേളയിൽ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.