ജില്ലാശുപത്രി പരിസരം മാലിന്യ കൂമ്പാരം
കോ വിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒ.പി.വിഭാഗം
നാട്ടുകാരെ ശുചിത്വം പഠിപ്പിക്കുന്ന ആരോഗ്യവകുപ്പ് ആദ്യം നന്നാവുക . എന്നിട്ട് മതി നാട്ടുകാരുടെ നെഞ്ചത്തേക്ക് , വാരാണസി ആഘോഷിക്കുന്നവർ ഒന്ന് സ്വന്തം മുറ്റത്തേക്ക് നോക്കുക .
സ്പെഷ്യൽ റിപ്പോർട്ട്
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: നാട്ടുകാരെ ശുചിത്വം പഠിപ്പിക്കുന്ന ആരോഗ്യവകുപ്പിനെ ശുചിത്വം പഠിപ്പിക്കാൻ ആർക്കാണ് സാധിക്കുക . കോടികൾ ചിലവഴിച്ചാണ് എല്ലാ വിവരവും ഉള്ള ഇവർ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുന്നത് .എന്നാൽ ആദ്യം നന്നാവേണ്ടത് ഇവർ തന്നെയാണ് എന്നുള്ളതാണ് വസ്തുത . ആദ്യം സ്വയം നന്നവുക . എന്നിട്ട് മതി നാട്ടുകാരുടെ നെഞ്ചത്തേക്ക് , സുജിത് ഭക്തന്റെ വാരാണസിയെ ആഘോഷിക്കുന്നവർക്ക് സ്വന്തം മുറ്റത്തേക്ക് നോക്കുവാൻ സമയമില്ല , കേരളത്തിലെ സർക്കാർ ആശ്പത്രികളുടെ പരിസരം കാഴ്ചയുണ്ടെങ്കിൽ ഒന്ന് നോക്കുക . കാണാം ശുചിത്വത്തിന്റെ മഹത്യം
കാഞ്ഞങ്ങാട് ജില്ലാ ആശ്പത്രിയിൽ എത്തുന്നവർ മൂക്കും പൊത്തിയാണ് കടന്നു വരുന്നത് . പനിയായി ആശുപത്രിയിൽ എത്തിയാൽ മാരക അസുഖങ്ങളായി തിരിച്ചു പോകാൻ സാധിക്കും . സി പി ഐ എം ഭരിക്കുന്ന നഗരസഭയിലെ രാജാക്കൻന്മാർക്കോ പരിവാരങ്ങൾക്കോ അനക്കമില്ല. ഇത് ചോദ്യം ചെയ്യണ്ടേ യു ഡി എഫിനോ രാജഭക്തി കാരണം മിണ്ടാട്ടവും ഇല്ല . ആശുപത്രി ചുറ്റുമതിലിനോട് ചേർന്നുള്ള റോഡിലും, പരിസരത്തെ കൂട്ടിയ ഒഴിഞ്ഞ പറമ്പിലുമാണ് ജൈവ മാലിന്യൂൾപ്പെടെ നിക്ഷേപിച്ചിരിക്കുന്നത് റോഡിൻ്റെ പല ഭാഗങ്ങളിലായി പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചും അല്ലാതെയും ഹോട്ടൽ മാലിന്യമുൾപ്പെടെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ് ഈ മാലിന്യ കൂമ്പാരത്തിന് തൊട്ടു തന്നെയാണ് ജില്ലാശുപത്രിയുടെ പ്രസവവാർഡും മറ്റും സ്ഥിതി ചെയ്യുന്നത്. സാംക്രമിക രോഗങ്ങളും വൈറസ് ബാധകളും ഒന്നിനു പിറകെ ഒന്നായി പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുമ്പോഴാണ് ജില്ലാശുപത്രി ചുറ്റുമതിനോട് ചേർന്ന് മാലിന്യ കൂമ്പാരങ്ങൾ നിറയുന്നത് .. ആരോട് പറയാൻ .. ആര് നന്നക്കാൻ
ആര് നന്നാക്കുമീ മതിൽ
ചുറ്റുമതിലിൻ്റെ പടിഞ്ഞാറ് ഭാഗം തകർന്നിട്ട് മാസങ്ങളായെങ്കിലും ഇതു വരെയും നാന്നാക്കിയിട്ടില്ല. മാലിന്യ കൂമ്പാരത്തിലെത്തുന്ന തെരുവുനായ്ക്കൾ ഈ ഭാഗത്തു കൂടി ആശുപത്രി വളപ്പിലേക്ക് തമ്പടിക്കുന്നത് പതിവായിട്ടും അധികൃതർക്ക് യാതൊരനക്കവുമില്ല. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമാണ് അതുകൊണ്ട് തന്നെ അധികൃതരുടെ അനാസ്ഥ വലിയ വിപത്തിന് വഴിവെക്കുമെന്ന് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.
ഒ പി യോ ഉത്സവപറമ്പോ ….?
കോവിഡ് ഭീഷണിയൊഴിയാത്ത സാഹചര്യത്തിൽ ഏറെ ശ്രദ്ധേ ചെലുത്തേണ്ടത് ഒ.പി വിഭാഗത്തിൽ ജില്ലാശുപത്രിയിലെത്തുന്ന ജനങ്ങളെയാണ് ‘ എന്നാൽ ഉത്സവ പരമ്പുകളെപ്പോലും വെല്ലുന്ന ആൾക്കൂട്ടമാണ് മിക്ക ദിവസങ്ങളിലും ഇവിടെ കാണുന്നത്. സാമ്ഹിക അകലം പോയിട്ട് നിന്നേടത്തു നിന്ന് അനണാൻ പറ്റാത്തത്ര തിരക്ക് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വരിനിൽക്കുന്നവരും നാലോളം ഒ.പി പരിശോധന മുറികൾക്ക് മുന്നിൽ ജഴം കാത്ത് നിൽക്കുന്നവരും എല്ലാം കൂടി ജനനിബിസമാണ് ഓ പി വിഭാഗം ഇതിനകത്ത് ഉൾക്കൊള്ളാനാവാത്തവർ പുറത്ത് വെയിലത്ത് വരിനിക്കണം. ഓ പി യിലേക്കെത്തുന്നവർക്ക് ടിക്കറ്റ് നൽകാൻ ആകെ രണ്ട് കൗണ്ടർ മാത്രമാണിവിടെയുള്ളത് ‘ യി ലഭിവസങ്ങളിൽ ഒന്നു മാത്രം പ്രവർത്തിക്കും ഒരു ദിവസം ഏതാണ്ട് 600-700 രോഗികളെത്തുന്ന ജില്ലാ ആശുത്രിയുടെ അവസ്ഥയാണിത്.ഒ.പി ടിക്കറ്റെടുക്കാൻ ചെല്ലുമ്പോഴായിരിക്കും അറിയുക കാണേണ്ട ഡോക്ടർ ഇല്ലെന്ന് .സാധാരണക്കാരന് ആശ്രയ മാവേണ്ട ജില്ലാശുപത്രിയുടെ ദയനീയാവസ്ഥയാണിത്. ജില്ലാശുപത്രിയ്ക്ക് തന്നെ ചികിത്സ വേണ്ട ഗതികേടിലെത്തിയിരിക്കുകയാണെന്നാണ് ഇവിടെയെത്തുന്ന രോഗികളിൽ പലരും പറയുന്നത്.