കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു.
കാഞ്ഞങ്ങാട്: പെൻഷൻകാർക്ക് പരിഷ്കരണത്തിൻറ ഭാഗമായി നൽകേണ്ട കുടിശ്ശിക ഈ സാമ്പത്തികവർഷം വിതരണം ചെയ്യാത്ത സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു സമരം.
സർക്കാർ പെൻഷൻ, കുടുംബ പെൻഷൻ, ഡി.സി.ആർ.ജി, ടേർമിനൽ സറണ്ടർ എന്നിവയുടെ ഗഡുക്കളാണ് നീട്ടിയത്. 2021 ആഗസ്തിൽ മൂന്നാം ഗഡുവും 21 നവംബറിൽ നാലാംഗഡുവും നൽകുമെന്നാണ് നേരത്തെ ഉത്തരവിറക്കിയത്.
ആദ്യ രണ്ട് ഗഡുക്കൾ നേരത്തെ നൽകിയിരുന്നു. മൂന്ന്, നാല് ഗഡുക്കളാണ് ഇനി നൽകാനുള്ളത്. മൂന്നാം ഗഡു അടുത്ത സാമ്പത്തിക വർഷത്തേക്കും നാലാം ഗഡു 23-24 വർഷത്തേക്കും നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ചായിരുന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചത്.സമരം കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി മുരളീധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, കെഎസ്എസ്പിഎ ജില്ലാ ട്രഷറർ സി പ്രേമരാജൻ , നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം വിചന്ദ്രൻ, വനിതാ ഫോറം ജില്ലാ സെക്രട്ടറി കെ സരോജിനി, സംസ്ഥാന കൗൺസിൽ അംഗം കെ വി രാജേന്ദ്രൻ, നിയോജക മണ്ഡലം കൗൺസിലർ പി കെ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം സെക്രട്ടറി പി പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ കെ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.