സിപിഐഎം കാസർകോട്
ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു.
നീലേശ്വരം: സിപിഐഎം കാസർകോട്
ജില്ലാ സമ്മേളനം
ജനുവരി 21,22,23
മടിക്കൈയിൽ നടക്കും
ജില്ല സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.ജനുവരി 21 മുതൽ 23 വരെ മടിക്കൈയിലാണ് ജില്ല സമ്മേളനം നടക്കുന്നത്.ആശു ആട്സാണ് ലോഗോ രൂപ കൽപ്പന ചെയ്തത്. നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ നടന്ന പരിപാടി ജില്ല സമ്മേളന സ്വാഗതസംഘം ചെയർമാൻ കെ പി സതീഷ്ചന്ദ്രൻ പ്രകാശനം ചെയ്തു. ഏരിയ സെക്രട്ടറി എം രാജൻ അധ്യക്ഷനായി. ജില്ല സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എംഎൽഎ, നഗരസഭ ചെയർമാൻ ടി വി ശാന്ത, പ്രചരണ കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് റാഫി, കൺവീനർ കെ എം വിനോദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.