പെര്‍ളടുക്കത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഭര്‍ത്താവ് അശോകന് പോലീസ് പിടിയിലായി
കാസർകോട്: ബേഡകം പോലീസ് സ്റ്റേഷന് പരിധിയിലെ പെര്‍ളടുക്കം ടൗണില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വരികയായിരുന്ന യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി.ഒരു വര്‍ഷത്തോളമായി പെര്‍ളടുക്കം ടൗണിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷ (35 )യെയാണ് ഭര്‍ത്താവ് അശോകന് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മുറി പൂട്ടി സ്ഥലം വിട്ട അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പോലീസ് പിടികൂടി.
ഇന്നലെ അര്‍ദ്ധരാത്രിക്കു ശേഷമാണ് സംഭവം നടന്നത് എന്ന് സംശയിക്കുന്നു. ശബരിമലയില്‍ പോകാന്‍ മാലയിട്ട അശോകന് ഇന്ന് രാവിലെ ശരണം വിളിക്കാന്‍ ഭജന മന്ദിരത്തില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് അശോകന് സ്ഥലത്തില്ലാത്തതും കൊലപാതകം നടന്ന സംഭവവും അറിഞ്ഞത്. ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതക കാരണം വ്യക്തമല്ല. അതേ സമയം അശോകന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു