ചിത്രകലാ വിദ്യാലയത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രിൻസിപ്പലടക്കം ഒൻപത് പേർക്കെതിരെ കേസെടുത്തു
കണ്ണൂർ: താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ രവീന്ദ്രനടക്കം ഒൻപതുപേർക്കെതിരെയാണ് കേസെടുത്തത്.ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് തടഞ്ഞുവയ്ക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും, ശേഷം തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എഫ് ഐ ആർ കൈമാറുമെന്നും ചക്കരക്കൽ പൊലീസ് അറിയിച്ചു. പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നൽകിയിട്ടുണ്ട്.