ജെ.പി.എച്ച്.എന്‍. കോഴ്സ് കഴിയുന്നവര്‍
വഴിയാധാരമാകുന്നു
കാഞ്ഞങ്ങാട്: ജെ.പി.എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്) കോഴ്സ് കഴിയുന്നവര്‍ വഴിയാധാരമാകുന്നതായി പരാതി. 2021 ലെ ഹൈക്കോടതി വിധിയുടെ പശ്ചത്തലത്തില്‍ മറ്റ് ബി.എസ്.സി, ജനറല്‍ നഴ്സിംഗ് തുടങ്ങിയ കോഴ്സ് കഴിഞ്ഞവരെ കൂടി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡില്‍ പരിഗണിക്കുന്നതോടെ ജെ.പി.എച്ച്.എന്‍ കോഴ്സ് കഴിഞ്ഞവര്‍ വഴിയാധാരമായി മാറിയിരിക്കുന്നതായി കോഴ്സ് കഴിഞ്ഞ ഉ ദ്യോഗര്ഥികള് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ജെ.പി.എച്ച്.എന്‍ മാത്രം പരിഗണിച്ച് 2019ല്‍ പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അതിനു ശേഷം 2021ല്‍ വന്ന ഹൈ ക്കോടതി വിധിയുടെ പശ്ചത്തലത്തില്‍ പ്രസിദ്ധീകരിക്കാത്തത് അനീതിയാണ്. 2021ലാണ് ജെ.പി.എച്ച്.എന്‍ പരീക്ഷയ്ക്ക് മറ്റ് അധിക യോഗ്യതയുള്ളവരെ പരിഗണിക്കണമെന്ന് കോടതി വിധി വന്നത്. അത് ഒരിക്കലും 2019 ലെ പി.എസ്.സി നടത്തിയ ജെ.പി.എച്ച്.എന്‍ പരീക്ഷയെ ബാധിക്കേണ്ട കാര്യമില്ല. എന്നാല്‍ ഇതുവരെ ഈ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. അത് ക്രൂരതയാണ്. വര്‍ഷാവര്‍ഷം നിരവധി പേരാണ് ജെ.പി.എച്ച്.എന്‍ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. അവര്‍ക്ക് ആ കോഴ്സ് കഴിഞ്ഞവര്‍ക്ക് മാത്രമുള്ള പി.എസ്.സി പരീക്ഷകള്‍ മാത്രമെ കഴിയുകയുള്ളു. എന്നാല്‍ അത് മറ്റ് ബി.എസ്.സി നേഴ്സിംഗ്, ജനറല്‍ നഴ്സിംഗ് കഴിഞ്ഞവ രെ കൂടി പരിഗണിക്കുന്നതോടെ സ്വാകാര്യ ആസ്പത്രികളില്‍ പോലും ജോലി നോക്കാന്‍ കഴിയാത്ത ജെ.പി.എച്ച്.എന്‍ കോഴ്സുകാര്‍ വഴിയാധാരമായി തീരുന്ന അവസ്ഥയാണുള്ളത്. പതി നെട്ട് മാസം ചെറിയ കോഴ്സ് മാത്രമാണ് ജെ.പി.എച്ച്.എന്‍. അതു കൊണ്ട് മറ്റ് ബി.എസ്സി, ജനറല്‍ കോഴ്സ് കഴിഞ്ഞവരോട് മല്‍സരിക്കാന്‍ കഴിയുന്ന അവസ്ഥയില്ല. സര്‍ക്കാറിന്റെ തന്നെ നഴ്സിംഗ് ട്രെയിനിംഗ് സ്കൂളില്‍ നിന്നും ഇത്തരം കോഴ്സുകള്‍ കഴിഞ്ഞവരെ എന്തിന് പുറത്തിറക്കുന്നു. അതെല്ലാം പൂട്ടിയാല്‍ കോഴ്സ് ചെയ്യാന്‍ നോക്കുന്ന വരും തലമുറ രക്ഷ പ്പെടുമെന്നും ഉദ്യോഗാര്‍ഥികള്‍ കൂട്ടി ചേര്‍ത്തു. പത്ര സ മ്മേളനത്തില്‍ ശരണ്യ ശങ്കര്‍, രേഖ ആര്.എസ്, രാജലക്ഷ്മി, മനോജ്, നിഷ, ആശ കെ എന്നിവര്‍ സംബന്ധിച്ചു.