അതിഞ്ഞാലിൽ വാഹന അപകടം : യുവതി മരിച്ചു
പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം
കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക് പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത് മലപ്പുറത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശേഷം കാറിൽ ബേക്കൽ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലർച്ചെ അതിഞ്ഞാലിൽ വെച്ച് എതിരെ വന്ന ടുറിസ്റ്റ് ബസും തമ്മിൽ കൂട്ടിയടിച്ചാണ് അപകടം പരികേറ്റ യുവതിയേയും ഭർത്താവിനേയും രണ്ടു മക്കളെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റി അവിടെ നിന്നാണ് യുവതി മരണത്തിനു കിഴടങ്ങിയത് ഭർത്താവിനെയും രണ്ടു മക്കളേയും കോഴിക്കോട് ആശുപത്രിയിലേക്കു മാറ്റിയതായി സൂചന.