യാത്രക്കാരിക്ക് ശ്വാസതടസതെ തുടർന്ന് ; കണ്ണൂരിൽ നിന്ന് യു എ ഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി മംഗ്ളൂറിൽ ഇറക്കി
മംഗ്ളുറു: യാത്രക്കാരിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ വിമാനം അടിയന്തരമായി മംഗ്ളുറു വിമാനത്താവളത്തിൽ ഇറക്കി. കണ്ണൂരിൽ നിന്ന് ശാർജയിലേക്ക് പുറപ്പെട്ട എയർ ഇൻഡ്യ എക്സ്പ്രസ് IX 745 വിമാനമാണ് പാത വഴിതിരിച്ചുവിട്ട് വെള്ളിയാഴ്ച അടിയന്തര ലാൻഡിങ് നടത്തിയത്.
തുടർന്ന് യുവതിയെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നു.
യുവതിയും ബന്ധുക്കളും യാത്ര റദ്ദാക്കിയതോടെ ഒന്നര മണിക്കൂറിന് ശേഷം വിമാനം ശാർജയിലേക്ക് പുറപ്പെട്ടു.