ഇതൊക്കെ ചെയ്യാൻ സുരേഷ് ഗോപി ചേട്ടനേ കഴിയൂ; തന്റെ ചെറിയ ആരാധകനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ താരം ചെയ്തതിനെ കുറിച്ചുള്ള മനോഹരമായ കുറിപ്പ്
മറ്റുള്ളവരുടെ വേദനകൾ ഒപ്പാൻ എന്നും മുന്നിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയാറുണ്ട്. ഇപ്പോഴിതാ, ഒരു പരിചയവുമില്ലാത്ത ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നടത്തിയ അദ്ദേഹത്തിന്റെ ശ്രമങ്ങളെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ തുറന്നു പറഞ്ഞിരിക്കുകയാണ്.ലൊക്കേഷനിൽ തന്നെ കാണാനെത്തിയ കുഞ്ഞിനെ കുറിച്ചറിഞ്ഞ അദ്ദേഹം അവന് വേണ്ട എല്ലാ ചികിത്സകളും ചെയ്തുകൊടുക്കാൻ മുന്നിൽ തന്നെ നിന്നു. രോഗം സുഖപ്പെട്ടതോടെ അവനും കുടുംബവും ചേർന്ന് സുരേഷ് ഗോപിയെ കാണാനുമെത്തി. ആ അനുഭവമാണ് സഞ്ജയ് പടിയൂർ കുറിച്ചിരിക്കുന്നത്.’ സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേർ വിളിക്കാറുണ്ട് സഹായം അഭ്യർത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികൾ തുടരുന്നു എല്ലാവർക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്. കൊല്ലംങ്കോട് ലൊക്കേഷനിൽ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാൻ വന്നു. കൊവിഡ് മഹാമാരി മൂർദ്ധന്യാവസ്ഥയിൽ ഉള്ള സമയം കുവൈറ്റിൽ നിന്നും എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് എയിംസിൽ സർജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളിൽ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടന്റെ സ്നേഹം നേരിൽ കണ്ട വനാണ് ഞാൻ….അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരിൽ വന്നത്…. ഷൂട്ടിംഗിനിടയിൽ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി… കാരണം ‘ഇവിടെ അധികനേരം നിൽക്കണ്ട കുഞ്ഞിന് ഇൻഫക്ഷൻ ആകും; എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ….. ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല… ” ഒരു നല്ല മനസിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് … ഇതെന്റെ നേർക്കാഴ്ചയാണ് … ഇനിയും നന്മകൾ ചെയ്യാൻ സർവ്വേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ.” ഇതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.